Times Kerala

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ഫ്രാങ്ക്ഫർട്ടിൽ 70,000 പേരെ ഒഴിപ്പിക്കുന്നു

 

ഫ്രാങ്ക്ഫർട്ട്: രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് 70,000 പേരെ ഒഴിപ്പിക്കുന്നു. “ബ്ലോക്ബസ്റ്റർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1,400 കിലോഗ്രാം ഭാരമുള്ള ബ്രിട്ടീഷ് ബോംബാണ് കണ്ടെടുത്തതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോംബ് നിർവീര്യമാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നത്. ഞായറാഴ്ചയ്ക്കകം എഴുപതിനായിരം പേരെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഫ്രാങ്ക്ഫർട്ടിലെ ഗോഥ് സർവകലാശാലയുടെ സമീപം നിർമാണ പ്രവർത്തങ്ങൾക്കിടെയാണ് ബോംബ് കണ്ടെത്തിയത്.

Related Topics

Share this story