Times Kerala

ഇറാക്കി സൈന്യം തൽ അഫാർ തിരികെപിടിച്ചു

 

ബാഗ്ദാദ്: ഐഎസ് കൈയടക്കിയിരുന്ന മൊസൂളിന് പടിഞ്ഞാറുള്ള തൽ അഫാർ നഗരം ഇറാക്കി സൈന്യം തിരികെപിടിച്ചു. ജൂലൈയിൽ മൊസൂളിന്‍റെ നിയന്ത്രണം ഐഎസിൽ നിന്ന് ഇറാക്ക് പിടിച്ചശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നേറ്റമാണിത്. യുഎസ് സൈന്യത്തിന്‍റെ സഹായത്തോടെയാണ് തൽ അഫാർ തിരിച്ചുപിടിക്കാൻ ഇറാക്ക് സൈന്യം നീക്കം നടത്തിയത്.12 ദിവസം നീണ്ട രൂക്ഷമായ പോരാട്ടത്തിനു ശേഷമാണ് തൽ അഫാർ പിടിച്ചെടുത്തതെന്ന് സുന്നി പ്രവിശ്യയായ നിനവേയിലെ ഷിയാ മേഖലയായ തൽ അഫാർ 2014 ജൂണിലാണ് ഐഎസ് ഭീകരർ പിടിച്ചത്.

Related Topics

Share this story