ന്യൂഡൽഹി: പാചകവാതക വിലയിൽ വൻ വർധനവ് പ്രഖ്യാപിച്ച് എണ്ണക്കന്പനികൾ. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 75 രൂപ വരെ വർധിക്കും. അബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വർധനവുണ്ടായി. വാണിജ്യ സിലിണ്ടറിന്റെ വില 110 രൂപ വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ. നിരക്ക് വർധനവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
