Times Kerala

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ

 
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മൽ മുഹമ്മദ് അൻഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത്  നിന്നുമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു മൂവരും. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Related Topics

Share this story