Times Kerala

തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത്;പിന്നെ മക്കള്‍ എങ്ങനെയുണ്ടായെന്നു കോടതി

 

ന്യൂഡല്‍ഹി:  തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നായിരുന്നു ഗുര്‍മീതിന്റെ വാദം.

എന്നാല്‍ ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതി ഈ വാദം തള്ളി. ഗുര്‍മീതിന്റെ സാക്ഷികള്‍ തന്നെയാണ് അദ്ദേഹത്തിന്റെ വാദം പൊളിച്ചത്. പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗുര്‍മീതിന്റെ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

Related Topics

Share this story