Times Kerala

സ്വയംഭോഗം ചെയ്യൂ, അര്‍ബുദമകറ്റൂ…

 
സ്വയംഭോഗം ചെയ്യൂ, അര്‍ബുദമകറ്റൂ…

പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ പുരുഷന്മാര്‍ക്ക് ഒരെളുപ്പ മാര്‍ഗം ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലു സ്വയംഭോഗം ചെയ്യുക.

സ്ഥിരമായ സ്വയംഭോഗത്തിലൂടെ പ്രോസ്റ്റേറ്റ് കാന്‍സറിനെ അകറ്റാന്‍ കഴിയുമെന്ന് വാദിക്കുന്നത് ആസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ്. ശുക്ലത്തില്‍ കാണപ്പെടുന്ന രാസവസ്തുക്കള്‍ പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുന്നത് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഇവരുടെ നിഗമനം.

സ്വയംഭോഗം ചെയ്യുന്ന സംരക്ഷണം ലൈംഗിക ബന്ധത്തില്‍ നിന്ന് ലഭിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു. മെല്‍ബണിലെ വിക്ടോറിയ കാന്‍സര്‍ കൗണ്‍സില്‍ നടത്തിയ ഗവേഷണത്തിലാണ് സ്വയംഭോഗത്തെ പാപവിമുക്തമാക്കുന്ന നിഗമനങ്ങളുളളത്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ 1000 പേരെയും രോഗമില്ലാത്ത 1250 പേരെയുമാണ് പഠനത്തിന് തെരഞ്ഞെടുത്തത്. 20നും 50നും വയസിനിടയ്ക്ക് പരമാവധി സ്ഖലനം നടത്തിയവര്‍ക്ക് കാന്‍സര്‍ ബാധിക്കാനുളള സാധ്യത തുലോം തുഛമാണെന്ന് ഗവേഷകര്‍ പറയുന്നു

20കളിലാണ് പുരുഷന്മാര്‍ കാന്‍സറിനെതിരെ ഏറ്റവുമധികം പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്നത്. ആഴ്ചയില്‍ അഞ്ചു തവണയെങ്കിലും സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുളള സാധ്യത മൂന്നിലൊന്നായി കുറയുന്നു.

ഏറെ ലൈംഗിക പങ്കാളികളുണ്ടാവുകയോ അമിതമായ ലൈംഗിക കേളികളാടുകയോ ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുളള സാധ്യത 40 ശതമാനമായി വര്‍ദ്ധിപ്പിക്കാമെന്ന് നേരത്തെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലൈംഗിക ജന്യ അണുബാധയുടെ കാര്യത്തില്‍ ഈ ഗവേഷകര്‍ ശ്രദ്ധയൂന്നിയതിനാലാണ് സ്വയംഭോഗത്തിന്റെ പ്രതിരോധ സാധ്യത വിസ്മരിക്കപ്പെട്ടതെന്ന് പുതിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക ബന്ധത്തിലൂടെ ഉണ്ടാകുന്ന ലൈംഗിക ജന്യ അണുബാധ പ്രോസ്റ്റേറ്റ് കാന്‍സറിനുളള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് സ്വയംഭോഗത്തില്‍ നിന്നുണ്ടാകുന്ന നേട്ടം ലൈംഗിക ബന്ധത്തില്‍ നിന്നും ലഭിക്കില്ലെന്ന് പറയുന്നത്.

Related Topics

Share this story