Nature

വാഴാനി ഡാം ശനിയാഴ്ച തുറക്കും; ജാഗ്രത നിർദ്ദേശം

തൃശൂര്‍: വാഴാനിയിലെ സംഭരണി നിറയാന്‍ സാധ്യതയുളളതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ ഒരെണ്ണം ആഗസ്റ്റ് 24 ന് ശനിയാഴ്ച രാവിലെ 10 മണിക്കും 12 മണിക്കും ഇടയില്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. 60.28 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 62.48 മീറ്റര്‍. ഈ സ്പില്‍വേ ഷട്ടര്‍ അഞ്ച് സെന്റിമീറ്റര്‍ തുറന്ന് വെളളം പുറത്തേക്കൊഴുകും. ഇത് മൂലം വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുളളതിനാല്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തെക്കുംകര, എരുമപ്പെട്ടി, വേലൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി, എളവളളി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴയില്‍ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധപ്രവൃത്തികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.