Nature

തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് ശ്രീധരൻ പിള്ള

തുഷാർ വെള്ളാപ്പള്ളിയെ കെണിയിലാക്കി അറസ്റ്റ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. തുഷാറിനെതിരെ പരാതി നൽകിയ നാസിൽ അബ്ദുള്ള മതിലകത്ത് ഏത് പാർട്ടിയുടെ പ്രവർത്തകനായിരുന്നു എന്നുള്ളത് മതിലകത്തുകാർക്ക് മുഴുവൻ അറിയാം. അതിനാൽ തന്നെ ഇതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. വേട്ടക്കാരനൊപ്പം ഓടുകയും ഇരയോട് കുശലം പറയുകയും ചെയ്യുന്ന സമീപനമാണ് സിപിഐഎമ്മും സംസ്ഥാന ഭരണകൂടവും ഈ വിഷയത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ തുഷാറിനെ ഈ കേസിൽ കുടുക്കിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. തുഷാറിന്റെ കാര്യം കേന്ദ്രസർക്കാരിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Leave A Reply

Your email address will not be published.