Nature

ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്.

അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐയ്ക്കായി ഹാജറായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പി ചിദംബരത്തിന്റെ കുടുംബത്തിനും അഭിഭാഷകര്‍ക്കു ദിവസവും 30 മിനിറ്റ് ചിദംബരത്തെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി നാടകീയമായാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പലതവണ ചിദംബരത്തെ അന്വേഷിച്ച് സിബിഐ സംഘം വീട്ടില്‍ എത്തിയിരുന്നു പക്ഷേ, ചിദംബരം എവിടെയെന്ന് അറിയില്ലെന്നാണ് ലഭിച്ച മറുപടി.

Leave A Reply

Your email address will not be published.