Nature

ദളിത് യുവാവിന്‍റെ മൃതദേഹം കൊണ്ടുപോകാന്‍ സ്വകാര്യ വ്യക്തി വഴി നൽകിയില്ല: പാലത്തിൽ നിന്ന് കയറില്‍ തൂക്കി മൃതദേഹം താഴെയിറക്കി

വെല്ലൂര്‍: റോഡ് അപകടത്തില്‍ മരിച്ച ദളിത് യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടു പോകാന്‍ സ്വകാര്യ വ്യക്തി വഴി നല്‍കാഞ്ഞതിനെ തുടർന്ന് പാലത്തിൽ നിന്ന് കയറില്‍ തൂക്കി മൃതദേഹം താഴെയിറക്കി സംസ്കരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ വാണിയംപാടിയിലാണ് സംഭവം. പുതുകോവില്‍ എന്ന സ്ഥലത്ത് വച്ചാണ് ദലിത് വിഭാഗത്തില്‍പ്പെട്ട കുപ്പന്‍(45) എന്നയാൾ റോഡ് അപകടത്തില്‍ മരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ മാത്രമേ മൃതദേഹം സംസ്കരിക്കുന്ന ശ്മശാനത്തിലേക്ക് പോകാന്‍ സാധിക്കൂ. എന്നാല്‍ ദളിതരുടെ മൃതദേഹം തന്‍റെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഉടമ തീര്‍ത്തുപറഞ്ഞതോടെ ഇവര്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് സമീപത്തെ പാലത്തിൽ നിന്ന് വലിയ കയറില്‍ കെട്ടി മൃതദേഹം താഴെയിറക്കിയത്. എന്നാല്‍ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ പാലത്തിന് ചുവട്ടില്‍ സംസ്കരിച്ചു.

വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Leave A Reply

Your email address will not be published.