Nature

ബി.ജെ.പി നേതാവിന്റെ ഗോശാലയ്ക്ക് സമീപം പശുക്കള്‍ കൂട്ടത്തോടെ ചത്തനിലയില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബി.ജെ.പി നേതാവ് വരുണ്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള  ഗോശാലയ്ക്ക് സമീപത്തെ ചതുപ്പില്‍ 12ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി.തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിനാല്‍ പ്രാദേശിക ഭരണാധികാരികളാണ് പശുക്കളെ വരുണ്‍ അഗര്‍വാളിന്റെ അടുത്തേക്ക് അയച്ചിരുന്നത്. പ്രദേശവാസിയായ ഒരു കര്‍ഷകന്‍ തന്റെ കാണാതായ പശുക്കളെ അന്വേഷിച്ച്‌ ഗോശാലയിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ദേവാസ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.