Times Kerala

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളില്‍ 56 ലും എസ്എഫ്‌ഐ യൂണിയന്‍ നേടി. എംഎസ്എഫ് , കെഎസ്‌യു, എബിവിപി സംഘടനകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്എഫ്‌ഐ മികച്ച വിജയം കൈവരിച്ചത്. നിര്‍മലഗിരി കോളേജ്, ദേവമാതാ കോളേജ്, ഇരിട്ടി എസ്എന്‍ജി എന്നീ കോളേജുകള്‍ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് എബിവിപിയില്‍നിന്നും കാസര്‍കോട് ഗവ. കോളേജ് യുഡിഎസ്എഫില്‍നിന്നും പെരിയ അംബേദ്കര്‍ കോളേജ് കെഎസ്‌യുവില്‍നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു.

 

Related Topics

Share this story