Times Kerala

മതം മാറി വിവാഹം: ഹാദിയയ്ക്ക് ഓണം സമ്മാനം നല്‍കാന്‍ എന്ന വ്യാജേന എത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം പോലീസ് കസ്റ്റഡിയില്‍

 

മതം മാറി വിവാഹം കഴിച്ച് കോടതി നിര്‍ദ്ദേശപ്രകാരം വീട്ടില്‍ കഴിയുന്ന ഹാദിയയെ കാണാന്‍ വീട്ടിലെത്തിയ ആറു യുവതികള്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘത്തെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഹാദിയായുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. ഇന്നു ഉച്ചയോടെയായിരുന്നു സംഭവം. ഫെയ്‌സ്ബുക്കിലൂടെ ഹാദിയയുമായി തങ്ങള്‍ സൗഹൃദത്തിലാണെന്നും ഓണസമ്മാനം നല്‍കാനാണെന്നും പറഞ്ഞാണ് ഇവര് എത്തിയത്. എന്നാല്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഹാദിയായുടെ പിതാവ് അശോകന്‍ ഇവരെ തടയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുവതികള്‍ കൊണ്ടുവന്ന സാധനങ്ങളുമായി ഗെയ്റ്റ് പടിക്കല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.പിന്നാലെ സംഭവമറിഞ്ഞ് വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് അശോകന്റെ പരാതിയില്‍ ഇവരെ കസ്റ്റഡിയിലെടുക്കകയായിരുന്നു. മലയാളി ഫെമിനിസ്റ്റ് റീഡിങ് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

Related Topics

Share this story