Times Kerala

പ്രസവശേഷം നിര്‍ബന്ധമായും കഴിയ്‌ക്കേണ്ടവ !!!

 
പ്രസവശേഷം നിര്‍ബന്ധമായും കഴിയ്‌ക്കേണ്ടവ !!!

പ്രസവശേഷം സ്ത്രീ ക്ഷീണിച്ചിരിക്കും …പ്രസവിച്ച് കഴിഞ്ഞാല്‍ പിന്നെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണ്ട എന്ന് വയ്ക്കുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പ്രസവശേഷമാണ് ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ നമുക്ക് ലഭിയ്ക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിയ്‌ക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ പ്രസവശേഷം നിര്‍ബന്ധമായും കഴിയ്‌ക്കേണ്ടതായുണ്ട്. അവയെക്കുറിച്ച് പല സ്ത്രീകള്‍ക്കും അറിവില്ല. ഇത്തരത്തില്‍ പ്രസവശേഷം നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

പാല്‍
പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയ്ക്ക് പാല് കൊടുക്കുമ്പോള്‍ അതേ അളവിലുള്ള പോഷകങ്ങള്‍ അമ്മയ്ക്കും ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും പ്രസവശേഷം ധാരാളം കഴിയ്ക്കണം.

ബ്രൗണ്‍ റൈസ്
പ്രസവശേഷം തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പെട്ടെന്ന് തടി കുറയുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്ന ബ്രൗണ്‍ റൈസ് കഴിയ്ക്കുക. ഇത് ശരീരത്തിന് ആവശ്യമായ കലോറി നല്‍കുന്നു.

മുട്ട

ഏറ്റവും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് മുട്ട. മുട്ട പ്രോട്ടീന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവശേഷം നിര്‍ബന്ധമായും മുട്ട കഴിക്കണം.

ചെറുപയര്‍

ചെറുപയര്‍ ആണ് മറ്റൊന്ന്. ഇതും പ്രോട്ടീന്‍ കലവറയാണ്. അതുകൊണ്ട് തന്നെ മുട്ടയ്ക്ക് പകരം ചെറുപയര്‍ കഴിയ്ക്കുന്നതും നല്ലതാണ്.

ഓറഞ്ച്
ഓറഞ്ച് ആണ് മറ്റൊന്ന്. ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ പഴം വേറൊന്നില്ലെന്ന് സംശയം കൂടാതെ പറയാം. പ്രസവശേഷമാണ് വിറ്റാമിന്‍ സി കൂടുതല്‍ ആവശ്യം എന്നതാണ് സത്യം.

ഇലവര്‍ഗ്ഗങ്ങള്‍
ഇലവര്‍ഗ്ഗങ്ങള്‍ കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം ലഭിയ്ക്കാന്‍ ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം സ്ഥിരമായി കഴിയ്ക്കാം.

വെള്ളം
ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം ധാരാളം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രസവശേഷം ശരീരം സാധാരണരീതിയിലേക്ക് വരുന്നതിന് അല്‍പം സമയമെടുക്കും. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ വെള്ളം ധാരാളം കഴിയ്ക്കാം.

Related Topics

Share this story