Times Kerala

മതം മാറി വിവാഹം ചെയ്ത ഭാര്യയെ കളത്തിൽ റിസോർട്ട് ജിഎം അഭിജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത് മാതാഅമൃതാനന്ദമയിയുടെ വാക്ക് കേട്ട്,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ

 

വൈക്കം: മതം മാറി വിവാഹിതയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആൾ ദൈവം അമൃതാനന്ദമയിക്കെതിരെ വീട്ടമ്മയുടെ മൊഴി. വൈക്കത്തെ പ്രമുഖ റിസോർട്ടായ കളത്തിൽ റിസോർട്ട് ജിഎം അഭിജിത്തിന്‍റെ ഭാര്യയാണ് മാതാ അമൃതാനന്ദമയിക്കും കോഴിക്കോട് ആര്യ സമാജത്തിനുമെതിരെ ഗുരുതര കുറ്റങ്ങൾ ആരോപിക്കുന്ന മൊഴി നൽകിയിട്ടുള്ളത്. അമൃതാന്ദമയിയുടെ വാക്ക് കേട്ടാണ് ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതെന്നായിരുന്നു വീട്ടമ്മ നല്‍കിയ മൊഴി.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ പ്രവാസി ശബ്ദമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

വൈക്കം പൊലീസ് കേസെടുത്ത സംഭവത്തിൽ നിർണായക വിവരങ്ങളാണ് ഇപ്പോള്‍ പ്രവാസി ശബ്ദം പുറത്തു വിട്ടിരിക്കുന്നത്. ക്രിസ്ത്യൻ കുടുംബത്തിൽപെട്ട യുവതിയെ നായർ വിഭാഗത്തിൽപെട്ട അഭിജിത്ത് പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.കളത്തിൽ റിസോർട്ടിന്‍റെ ജിഎം ആയ അഭിജിത്ത് മതം മാറാൻ നിർബന്ധിക്കില്ലെന്ന ഉറപ്പിൻമേലാണ് ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിജിത്തിന്‍റെ മട്ട് മാറി. മതം മാറാൻ താൽപര്യമില്ലെന്നറിയിച്ചിട്ടും ഭർത്താവും വീട്ടുകാരും നിർബന്ധിച്ച് യുവതിയെ മതം മാറ്റുകയായിരുന്നു. കോഴിക്കോട് ആര്യ സമാജത്തിലെത്തിച്ച യുവതിയെ നായർ സമുദായത്തിലേക്ക് നിർബന്ധിത മതം മാറ്റം നടത്തി. ഇതിനു ശേഷം മാതാ അമൃതാനന്ദമയി മഠത്തിലെത്തിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അമൃതാനന്ദമയിയുടെ വിശ്വസ്തരായ ഭക്തരാണ് അഭിജിത്തും കുടുംബവും.

[themoneytizer id=”12660-1″]

 

കഴിഞ്ഞ ദിവസം റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു അഭിജിത്തിന്റെ ശ്രമം. ശ്രമം പാളിയതോടെ അഭിജിത്ത് ഇടക്ക് പുറത്തേക്ക് പോയപ്പോൾ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് യുവതി താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിച്ചത്.സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അമൃതാനന്ദമയിക്കെതിരായ മൊഴി രേഖപ്പെടുത്താൻ തയാറായില്ല. തുടർന്ന് സാമൂഹിക പ്രവർത്തകയായ ഫിജോ ജോസഫ് ഉൾപ്പെടെയുള്ളവർ വൈക്കം പൊലീസ് സ്റ്റേഷനിലെത്തി പ്രക്ഷോഭം ആരംഭിച്ചതോടെയാണ് അമ്മക്കെതിരെയുള്ള മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായത്. ആശുപത്രി അധികൃതര്‍ പറഞ്ഞതായി പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

News Source:Pravasishabdam

Related Topics

Share this story