Times Kerala

റോണാൾഡോയെക്കാൾ കേമൻ മെസി;സൂപ്പർ കമ്പ്യൂട്ടർ

 
റോണാൾഡോയെക്കാൾ കേമൻ മെസി;സൂപ്പർ കമ്പ്യൂട്ടർ

ക്രിസ്ത്യാനോ റോണാൾഡോയോ ലയണൽ മെസിയോ കേമൻ എന്ന ചോദ്യത്തിന് കുറച്ചധികം പഴക്കമുണ്ട്. ചോദ്യത്തിൻ്റെ പേരിൽ വാഗ്വാദവും ചർച്ചകളും നടന്നു കൊണ്ടിരിക്കുകയുമാണ്. ചിലർ മെസി കേമനെന്നു പറയുമ്പോൾ മറ്റു ചിലർ റോണാൾഡോയാണ് കേമനെന്നു പറയുന്നത്. താൻ തന്നെയാണ് മികച്ചവനെന്ന് റോണാൾഡോയും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്, റൊണാൾഡോയെക്കാൾ കേമൻ മെസിയാണെന്നാണ്.

ബെല്‍ജിയത്തില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ കംപ്യൂട്ടറാണ് കണക്കുകളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിൽ മെസിയെ കേമനായി കണ്ടെത്തിയത്. കെയു യൂണിവേഴ്‌സിയിറ്റിയിലെ ഒരുകൂട്ടം വിദഗ്ധരാണ് സൂപ്പര്‍ കമ്പ്യൂട്ടർ ഉപയോഗിച്ച് രണ്ടുപേരുടെയും പ്രകടനം താരതമ്യപ്പെടുത്തിയത്. ഇരുവരുടെയും ഷോട്ടുകള്‍, പാസ്, ഡ്രിബ്ലിംഗ്, ടാക്കിള്‍സ് തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ ഇഴകീറി പരിശോധിച്ചു. അവസാന ഫലത്തിൽ മെസിയുടെ ഒരു മത്സരത്തിലെ ശരാശരി 1.21 ആയിരുന്നു. റൊണാൾഡോയുടേത് 0.61ഉം.

Related Topics

Share this story