Times Kerala

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: വിവാഹിതര്‍ക്കിടയിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ ലൈംഗീകമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ചില വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഒരു പുരുഷന്‍ അവന്റെ ഭാര്യയെ പീഡിപ്പിച്ചാല്‍ അതിനുള്ള തെളിവ് കോടതി എങ്ങനെ കണ്ടെത്തും. പൂര്‍ണമായും ഭാര്യയുടെ നിലപാടിനെ മാത്രമേ അപ്പോള്‍ ആശ്രയിക്കാന്‍ സാധിക്കൂ….. ഇത് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ നിരക്ഷരരുടെ എണ്ണം,ദാരിദ്രം, സമൂഹത്തിന്റെ പൊതുചിന്താഗതി, എന്നിവ പരിഗണിക്കുമ്പോള്‍ നിയമം കൊണ്ടുവരുന്നതിനുള്ള സമയമായിട്ടില്ല…. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

Related Topics

Share this story