സിർസ: ബലാത്സംഗക്കേസിൽ കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹിമിന്റെ ദേര സച്ച സൗദാ ആസ്ഥാനത്തുനിന്നു പ്രായപൂർത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. നിയമപരമായ കടന്പകൾ പൂർത്തിയാക്കിയശേഷമാണ് പെണ്‍കുട്ടികളെ പുറത്തെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ദേര സച്ച സൗദാ ആസ്ഥാനത്തുനിന്ന് ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ചൊവ്വാഴ്ച 650 പേർകൂടി ആസ്ഥാനം ഉപേക്ഷിച്ചു പോയി. ഇനി മുന്നൂറിനടുത്ത് ആളുകൾ മാത്രമാണ് 700 ഏക്കർ വരുന്ന ദേര സച്ച സൗദാ കേന്ദ്രത്തിൽ ശേഷിക്കുന്നതെന്നു പോലീസ് അറിയിച്ചു.