Times Kerala

കണ്‍മണിയെ കാത്ത് വനിതാ ക്രിക്കറ്റിലെ ഈ സ്വവര്‍ഗ ദമ്പതികള്‍

 
കണ്‍മണിയെ കാത്ത് വനിതാ ക്രിക്കറ്റിലെ ഈ സ്വവര്‍ഗ ദമ്പതികള്‍

ന്യൂസിലന്റ്് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആമി സാട്ടര്‍ത്‌വെയ്റ്റും ടീമംഗം ലിയ തഹുഹുവും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അപൂര്‍വമായ മറ്റൊരു വാര്‍ത്തക്ക് നടുവിലാണിപ്പോള്‍ ഈ സ്വവര്‍ഗദമ്പതിമാര്‍. ആമിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് ഇരുവരും അറിയിച്ചു. അടുത്തവര്‍ഷം ജനുവരിയിലായിരിക്കും പ്രസവം.

അതേസമയം സാട്ടര്‍ത്‌വെയ്റ്റിന് ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തു. അടുത്തിടെയാണ് ന്യൂസിലന്റ്് ക്രിക്കറ്റ് ബോര്‍ഡ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ആമിക്ക് മുഴുവന്‍ പ്രതിഫലത്തോടുകൂടി പ്രസവാവധി നല്‍കുമെന്ന് ന്യൂസിലന്റ്് ക്രിക്കറ്റ് സി.ഇ.ഒ. ഡേവിഡ് വൈറ്റ് അറിയിച്ചു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂര്‍വതയും സാട്ടര്‍ത്‌വെയ്റ്റിനെ തേടിയെത്തി.

സ്വവര്‍ഗസ്‌നേഹം ന്യൂസീലന്‍ഡില്‍ നിയമവിധേയമാണ്. 2010 മുതലാണ് ഇരുവരും ഒന്നിച്ചത്്. 2017ല്‍ വിവാഹിതരായി. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍, ഏതു മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
32കാരിയായ ആമി കിവീസിനായി 119 ഏകദിനങ്ങളും 99 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 28 കാരിയായ ലിയ തഹുഹു 66 ഏകദിനങ്ങളിലും 50 ട്വന്റി 20 മത്സരങ്ങളിലും കളത്തിലിറങ്ങി.

Related Topics

Share this story