Times Kerala

അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​ത്തി​​​ല്‍ ഇന്ത്യ പാഠമുൾക്കൊള്ളണമെന്ന് ചൈന

 

ബെയ്ജിംഗ്: ചൈ​​​നീ​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​ത്തി​​​നു ശേഷം ഡോ​​​​ക ലാ​​​​യിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ, പ്രകോപനപരമായ പ്രസ്താവനകളുമായി ചൈന. ഡോക ലാ സംഭവത്തിൽ നിന്ന് ഇന്ത്യ പാഠമുൾക്കൊള്ളണമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥൻ കേണൽ വു ഖ്വിയാൻ പറഞ്ഞു.

ഡോക് ലാ പ്രശ്നത്തിനു ശേഷം ചൈനീസ് സൈന്യം തങ്ങളുടെ പ്രവിശ്യകൾ സംരക്ഷിക്കുന്നതിൽ കൂടുതൽ ജാഗരൂകരാണെന്നു വു ഖ്വിയാൻ വ്യക്തമാക്കി. ഡോക് ലാ സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഇന്ത്യ തയാറാകണമെന്നും അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഉൾകൊള്ളണമെന്നും പറഞ്ഞ വു ഖ്വിയാൻ അതിർത്തിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ ചൈനയോട് സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.

ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച ചൈ​​​​ന​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ക്കാനിരിക്കെയാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍റെ പ്രകോപനപരമായ വാക്കുകൾ ഉണ്ടായത്.

തിങ്കളാഴ്ചയാണ് ചൈ​​​നീ​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​ത്തി​​​നു വി​​​​രാ​​​​മ​​​​മി​​​​ട്ടു ഡോ​​​​ക ലാ​​​​യി​​​ൽ​​​നി​​​​ന്ന് ഇ​​​ന്ത്യ സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാൻ തീരുമാനിച്ചത്. ചൈ​​​ന ആ ​​​മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡ് നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്ന ധാ​​​ര​​​ണ​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാണ് ഈ തീരുമാനമെന്നാണ് ഔ​​​ദ്യോ​​​ഗി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചത്. അതേസമയം, ഇ​​​​ന്ത്യ സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ച്ചെ​​​ന്നു പ​​​​റ​​​​ഞ്ഞ ചൈ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ഡോ​​​​ക ലാ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ചൈ​​​​നീ​​​​സ് സേ​​​​ന പ​​​​ട്രോ​​​​ളിം​​​​ഗ് തു​​​​ട​​​​രു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കിയിരുന്നു.

Related Topics

Share this story