സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത 20 മിനിട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ബാറ്ററി അടുത്ത വര്‍ഷം പുറത്തിറങ്ങും
സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത 20 മിനിട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ബാറ്ററി 2020ല്‍ അല്ലെങ്കില്‍ 2021ല്‍ ഇറങ്ങുന്ന ഫോണുകളില്‍ ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീന് ഉപയോഗിച്ചാണ് ബാറ്ററി നിര്‍മ്മിക്കുന്നത്. ഗ്രാഫീന് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാറ്ററി 20 മിനിറ്റ് പോലും എടുക്കാതെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
കാര്‍ബണ്‍ ആറ്റങ്ങളുടെ ഒറ്റപാളിയില്‍ നിന്ന് നിര്‍മിച്ചെടുക്കുന്ന ദ്വിമാന പദാര്‍ഥമാണ് ഗ്രാഫീന്. കട്ടിയുള്ളതും അതേസമയം വളയ്ക്കാവുന്നതുമായ ഒരു നാനോ മെറ്റീരിയല്‍ ആയാണ് ഇത് അറിയപ്പെടുന്നത്. സ്റ്റീലിനെക്കാള്‍ ശക്തവും വജ്രത്തേക്കാള്‍ കാഠിന്യമുള്ളതുമാണ്. വളരെ നല്ലൊരു വൈദ്യുതി-താപ ചാലകം കൂടിയാണ് ഗ്രാഫീന്.
ബാറ്ററികളില്‍ ഉള്‍ക്കൊളളിക്കാന്‍ പറ്റിയ പദാര്‍ത്ഥമാണ് ഗ്രാഫീന്. ചില ശാസ്ത്രജ്ഞര്‍ ഇതിനെ ചാര്‍ജിങ്ങിന്റെ സൂപ്പര്‍ഹൈവേ എന്നാണ് വിളിച്ചിരുന്നത്. ഇതിന്റെ സാധ്യത പൂര്‍ണ്ണമായി ചൂഷണം ചെയ്യാനായാല്‍ ഒരു ഫോണ്‍ 7 സെക്കന്‍ഡില്‍ ചാര്‍ജ് ചെയ്യാനായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.