Times Kerala

ദിലീപിന്‍റെ വിധി നാളെ;പ്രാര്‍ഥനയോടെ ആരാധകര്‍,ഒരുക്കിയിരിക്കുന്നത് ഗംഭീര സ്വീകരണം

 

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസുത്രണം ചെയ്തിരിക്കുന്നത്.

അറസ്റ്റിലായി 50 ദിവസം പിന്നിടുമ്പോഴാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിണ്ടും ഉത്തരവുണ്ടാകുന്നത്. നാളെ രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയാല്‍ നാളെത്തന്നെ ദിലീപിന് പുറത്തിറങ്ങാന്‍ കഴിയും.ജാമ്യം കോടതി  നിഷേധിച്ചാല്‍ ഇനിയും ജയിലില്‍ തുടരേണ്ടി വരും.മാത്രമല്ല കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞാല്‍.ജയിലില്‍ കിടന്നു തന്നെ ദിലീപിന് വിചാരണ നേരിടേണ്ടി വരും.

രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.   ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Related Topics

Share this story