Times Kerala

ഹര്‍വി ചുഴലി;ഹൂ​സ്റ്റ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു

 

അമേരിക്കയില്‍ ആഞ്ഞ് വീശുന്ന ഹര്‍വി ചുഴലിക്കാറ്റിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും പെട്ട് ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ടു. രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിഖില്‍ ബാര്‍ഷ്യ, ഷാലിനി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

Related Topics

Share this story