Nature

ഗോവ ഉപതെരഞ്ഞെടുപ്പ്: പരീക്കറിന് ജയം

പനാജി: ഗോവയിലെ പനാജി നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ജയം. കോണ്‍ഗ്രസ് സ്ഥാനാർഥി ഗിരീഷ് ചോദൻകറിനെ 4803 വോട്ടുകൾക്കാണ് പരീക്കർ പരാജയപ്പെടുത്തിയത്.

പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചാണ് പരീക്കർ ഗോവ മുഖ്യമന്ത്രിയായത്. ഇതേതുടർന്നു പനാജിയിലെ ബിജെപി എംഎല്‍എ സിദ്ധാര്‍ഥ് കുന്‍കാലിങ്കർ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.