പെട്രോൾ വില മൂന്നുവർഷത്തെ ഏറ്റവുമുയർന്ന നിരക്കിൽ
Aug 28, 2017, 11:00 IST
ന്യൂഡൽഹി: ദിവസേനയുള്ള നിരക്ക് മാറ്റം നിലവിൽവന്ന ശേഷം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മൂന്നുവർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കാണ് കഴിഞ്ഞദിവസം പെട്രോളിന് ഈടാക്കിയത്. പുതിയ വിലനിർണയ സംവിധാനം നിലവിൽവന്ന ജൂലൈ മുതൽ പെട്രോളിന് ആറുരൂപയും ഡീസലിന് 3.67 രൂപയും വർധിച്ചു. ഡൽഹിയിൽ പെട്രോളിന് 69.04 രൂപയാണ് കഴിഞ്ഞദിവസം ഈടാക്കിയത്. ചിലയിടങ്ങളിൽ ഇത് 70 ഉം 71ഉം ഒക്കെയാകും. 2014 ഓഗസ്റ്റ് പകുതിക്കുശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണിത്.