ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം പഴയ 1000 രൂപയുടെ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് തന്നെ വെളിപ്പെടുത്തി. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നിരോധനത്തിനു ശേഷം അസാധുവാക്കിയ നോട്ടുകളിൽ ഭൂരിപക്ഷവും ബാങ്കുകളിൽ തിരിച്ചെത്തിയതായി വിവരമുണ്ടായിരുന്നു. എന്നാൽ, റിസർവ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
Also Read