Times Kerala

ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിലേക്ക് നയിച്ച നായകൻ ഓയി‌ൻ മോർഗൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു

 
ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിലേക്ക് നയിച്ച നായകൻ ഓയി‌ൻ മോർഗൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു

ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിലേക്ക് നയിച്ച നായകൻ ഓയി‌ൻ മോർഗൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു. ബിബിസി യോട് സംസാരിക്കവെ മോർഗൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് മൂലം വലയുകയാണെന്നും അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി ഒഴിയുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

“ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. എന്നാൽ എനിക്കിത് ചെയ്തേ തീരൂ. ഇത് ശാരീരീകമായ പ്രശ്നമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ പരുക്കിൻ്റെ പിടിയിലാണ്. അതിൽ നിന്ന് മോചിതനാവാൻ അല്പം സമയം വേണ്ടി വരും. ഇത് വലിയൊരു തീരുമാനമാണ്. നമ്മൾ ടീമിനെ നയിക്കുമ്പോൾ മുന്നിൽനിന്ന് തന്നെ നയിക്കണം. അതിനിപ്പോൾ തനിക്ക് കഴിയുന്നില്ല. ലോകകപ്പിൽപോലും താൻ നടത്തിയ പരിശീലനത്തിന്റെ അളവ് വളരെ കുറവാണ്.” മോർഗൻ പറഞ്ഞു.

Related Topics

Share this story