Nature

ചൈനയുടെ വ്യാവസായിക ഉദ്പാദനത്തിൽ വൻ ഇടിവ്

ബെയ്ജിംഗ്: ചൈനയുടെ വ്യാവസായിക ഉത്പാദനത്തില്‍ വൻ ഇടിവെന്ന് റിപ്പോർട്ട്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തെ തുടര്‍ന്നാണ് ഇടിവെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാവസായിക ഉത്പാദനം എത്തിനില്‍ക്കുന്നത്. ജൂണില്‍ രേഖപ്പെടുത്തിയ 6.3 ശതമാനത്തില്‍ നിന്ന് വ്യാവസായിക ഉത്പാദനം 4.8 ശതമാനമായി താഴ്ന്നു. നിക്ഷേപവും ചില്ലറ വില്പനയും കുറഞ്ഞതും തിരിച്ചടിക്ക് കാരണമായി.

You might also like