Times Kerala

സുഖമായി ഉറങ്ങണോ? ബനാന ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂ.!

 
സുഖമായി ഉറങ്ങണോ? ബനാന ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂ.!

ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. പകലന്തിയോളം അലച്ചിലാണെങ്കിലും ക്ഷീണം കൊണ്ടു പോലും ഉറങ്ങാന്‍ സാധിക്കാത്തവരായിരിക്കും ഇവര്‍. ടെന്‍ഷന്‍, ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ എന്നിവയായിരിക്കും ഉറക്കത്തെ പടിക്ക് പുറത്താക്കുന്നത്. നല്ല ഉറക്കമുണ്ടാകാനുള്ള ഒരു കുറുക്ക് വഴിയാണ് ബനാന ടീ. പേര് പോലെ തന്നെ വാഴപ്പഴമാണ് ഈ ചായയിലെ പ്രധാന ചേരുവ.

ബനാന ടീ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍ എന്നിവയാണ് ബനാന ടീ തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍. വാഴപ്പഴം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക. അതുപോലെ പുഴുങ്ങിയ പഴം കഴിക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിന്റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് ഉറക്കത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.

Related Topics

Share this story