chem

സ്ത്രീകളുടെ ചേലാകര്‍മ്മം നടത്തിയിരുന്ന സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു

കോഴിക്കോട്: സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം നടത്തിയ സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. പൂട്ട് തല്ലിത്തകര്‍ത്ത് അകത്ത് കടന്ന പ്രവര്‍ത്തകര്‍ സ്ഥാപനം പൂട്ടുകയായിരുന്നു. കേരളത്തില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം വ്യാപകമായി നടക്കുന്നതായി ചില എന്‍ജിഒ സംഘടനകള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൊച്ചു കുട്ടികളെ മുതല്‍ പ്രായമായ സ്ത്രീകളെ വരെ ചേലാകര്‍മ്മത്തിന് വിധേയരാക്കുന്നുണ്ട്. ഇല്ലാത്ത ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞും ലൈംഗിക സംതൃപ്തി ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ചേലാകര്‍മ്മം നടത്തുന്നത്. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.