Times Kerala

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ജോഡികള്‍ പിന്‍മാറി

 
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ജോഡികള്‍ പിന്‍മാറി

മുംബൈ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ജോഡിയായ സാത്വക് സായ്‌രാജ് ചിരാഗ് ഷെട്ടി സംഖ്യം പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് ഇരുവരും ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയത്. തായ്‌ലാന്റ് ഓപ്പണ്‍ ജേതാക്കളാണ് ഇരുവരും. തായ്‌ലാന്റ് മത്സരത്തിനിടെ ചുമലിന് പരിക്കേറ്റതാണ് സാത്വികിന് തിരച്ചടിയായത്.

സൂപ്പര്‍ 500 കിരീടം നേടിയ ജോഡിയാണ് സാത്വികും ചിരാഗും. ഇതോടെ ഇരുവരും ലോക റാങ്കിംഗില്‍ ആദ്യ പത്തിലേക്കുയര്‍ന്നു. തിങ്കളാഴ്ചയാണ് ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന് തുടക്കമാവുക. അടുത്ത മാസം നടക്കുന്ന ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും കളിക്കുമെന്ന് സാത്വിക്കും ചിരാഗും പറഞ്ഞു.

Related Topics

Share this story