Times Kerala

പൊള്ളുന്ന ചൂടില്‍ വാഹനത്തിന്റെ ടയര്‍പൊട്ടി പെരുവഴിയിലായ മലയാളിക്ക് സഹായവുമായി ദുബായ് പോലീസ്

 
പൊള്ളുന്ന ചൂടില്‍ വാഹനത്തിന്റെ ടയര്‍പൊട്ടി പെരുവഴിയിലായ മലയാളിക്ക് സഹായവുമായി ദുബായ് പോലീസ്

പൊതുജനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സേവനങ്ങളും സംരക്ഷണവും മിക്കദിവസവും നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ദുബായിലെ പ്രവാസിയായ മലയാളി യുവാവ് പങ്കുവയ്ക്കുന്നത്. പൊള്ളുന്ന ചൂടില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി ആരും സഹായിക്കാന്‍ ഇല്ലാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ മലയാളിക്ക് സഹായമായി വന്നത് ദുബായ് പോലീസ് ..ആ പോലീസ് ഉദ്യോഗസ്ഥനെ ദൈവദൂതന്‍ ആയാണ് അബ്ദുല്‍ വഹാബ് എന്ന പ്രവാസി കാണുന്നത് .ദുബായില്‍ ആണ് അബ്ദുല്‍ വഹാബ് താമസിക്കുന്നത്

അബ്ദുല്‍ വഹാബിന്റെ വാഹനത്തിന്റെ മുന്‍ ടയറാണ് പൊട്ടിയത്. വാഹനം റോഡിനു സമീപത്തേക്ക് പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് മാറ്റാന്‍ സാധിക്കില്ലായിരുന്നു. കാല്‍മുട്ടിനുള്ള പ്രശ്‌നമായിരുന്നു വില്ലനായത്. പലരും വാഹനം നിര്‍ത്തി എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും ആരും പുറത്തുവന്ന് സഹായിച്ചില്ല. കൊടും ചൂദില്‍ പുറത്തിറങ്ങിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല എന്നതാണ് സഹായ ഹസ്തവുമായി ആരും വരാതിരിക്കാനുള്ള പ്രധാന കാരണം

ഈ സമയത്താണ് ഒരു പോലീസ് ഓഫിസര്‍ അതുവഴി വാഹനത്തില്‍ വന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലെ ആ ഉദ്യോഗസ്ഥന്‍. വഹാബിനെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വാഹനം നിര്‍ത്തി അടുത്തേക്ക് വരികയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഉടന്‍ തന്നെ വാഹനത്തിന് അടിയിലേക്ക് കയറി ടയര്‍ ഊരിമാറ്റുകയും പുതിയ ടയര്‍ ഇട്ടുകൊടുക്കുകയും ചെയ്തുവെന്ന് വഹാബ് പറഞ്ഞു. ഷാര്‍ജ-അജ്മാന്‍ റൂട്ടിലെ എമിറേറ്റ്‌സ് റോഡിലായിരുന്നു സംഭവം.

‘ആ ഓഫിസര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെന്ന് എനിക്കറിയാം. പക്ഷേ, അപ്പോഴും എന്നെ സഹായിക്കാന്‍ അദ്ദേഹം കാണിച്ച ഊര്‍ജം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ആ ഇടപെടലിനോട് വലിയ നന്ദിയുണ്ട്’- അബ്ദുല്‍ വഹാബ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ പേര് എന്താണെന്ന് വഹാബ് വെളിപ്പെടുത്തിയില്ല

Related Topics

Share this story