Times Kerala

വിവിധ തരം ചുംബനങ്ങളുടെ അര്‍ത്ഥങ്ങള്‍

 
വിവിധ തരം ചുംബനങ്ങളുടെ അര്‍ത്ഥങ്ങള്‍

ചുംബനം സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഒരു പ്രകടനമാണ്. ആര് ആരെ ചുംബിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും ഇത്. മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കുന്ന ചുംബനം സ്‌നേഹചുംബമെന്നു പറയാം. പ്രണയിക്കുന്നവര്‍ തമ്മിലുള്ളത് പ്രണയം വെളിപ്പെടുത്താനുള്ള ചുംബനവും.

ചുംബിയ്ക്കുന്നതിന് പല രീതികളുണ്ട്. നെറ്റിയില്‍ ചുംബിയ്ക്കാം, കവിളില്‍ ചുംബിയ്ക്കാം, ആലിംഗനം ചെയ്തും അല്ലാതെയും ചുംബിയ്ക്കാം.

വിവിധ തരം ചുംബനങ്ങള്‍ ഓരോ അര്‍ത്ഥം കാണിയ്ക്കുന്നുമുണ്ട്. ഇവയെന്താണെന്നു നോ്ക്കൂ,

കവിളിലെ ചുംബനം

കവിളിലെ ചുംബനം ഇത് നല്‍കുന്നയാളെയും ലഭിയ്ക്കുന്നയാളെയും ആശ്രയിച്ചിരിയ്ക്കും. വാല്‍സല്യം, കരുതല്‍, സ്‌നേഹപ്രകടനം എന്നിങ്ങളെ ആശ്രയിച്ചിരിയ്ക്കും ഇത്.

ചുണ്ടില്‍

ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍ കണ്ണുകളടയക്കുമെന്നതാണ് പൊതുവായ പ്രമാണം. കണ്ണു തുറന്നുള്ള ഇത്തരം ചുംബനം ചുംബിയ്ക്കുമ്പോള്‍ ഒരാള്‍ മറ്റേയാളെ നിരീക്ഷിയ്ക്കുന്നുവെന്നാണ് കാണിയ്ക്കുന്നത്.

വായ തുറന്നുള്ള ചുംബനം

വായ തുറന്നുള്ള ചുംബനം ഇരുവരും ഈ നിമിഷം ആസ്വദിയ്ക്കുന്നുവെന്നു പറയുന്നു.

ഫ്രഞ്ച് കിസ്‌

ഫ്രഞ്ച് കിസില്‍ ചുണ്ടുകളും നാവും ഉള്‍പ്പെടുന്നു. ഇത് ശാരീരികമായ അടുപ്പവും ഇതിനായുള്ള ആഗ്രഹവും സൂചിപ്പിയ്ക്കുന്നു.

വാംപയര്‍

പങ്കാളിയുടെ കഴുത്തില്‍ നല്‍കുന്ന ദീര്‍ഘമായ ചുംബനം വാംപയര്‍ ചുംബനമെന്ന് അറിയപ്പെടുന്നു. സ്‌നേഹത്തോടെ നല്‍കുന്ന ചുംബനത്തിനൊപ്പം ചെറിയൊരു കടിയും കൂടി നല്‍കുന്ന ഈ ചുംബനത്തില്‍ നിങ്ങളുടെ ആസക്തി കൂടി കാണിയക്കുന്നു.

ചുംബനസ്വരം

നിങ്ങളുടെ കവിളിനോ ചെവിയ്‌ക്കോ അടുത്തു വന്ന് സ്പര്‍ശിയ്ക്കാതെ തന്നെ ചുംബനസ്വരം പുറപ്പെടുവിയ്ക്കുന്നതാണ് എയര്‍ കിസ് എന്നറിയപ്പെടുന്നത്. ഇത് അധികം അടുപ്പം കാണിയ്ക്കുന്ന ഒന്നല്ല.

ഇയര്‍ലോബ് കിസ്

ഇയര്‍ലോബ് കിസ് എന്നറിയപ്പെടുന്ന ഇത്തരം ചുംബനം നിങ്ങള്‍ ശാരീരിക അടുപ്പത്തിന് തയ്യാറാണെന്നു സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

കയ്യില്‍ ചുംബിയ്ക്കുന്നത്

കയ്യില്‍ ചുംബിയ്ക്കുന്നത് കരുതല്‍, ദയ, ബഹുമാനം എന്നിവ തെളിയ്ക്കുന്ന ഒന്നാണ്.

നെറ്റിയിലെ ചുംബനം

നെറ്റിയിലെ ചുംബനം വാല്‍സല്യം തെളിയിക്കുന്ന ഒന്നാണ്.

Related Topics

Share this story