Times Kerala

ആദ്യരാത്രിയ്ക്ക് ചില മുന്നൊരുക്കങ്ങള്‍

 
ആദ്യരാത്രിയ്ക്ക് ചില മുന്നൊരുക്കങ്ങള്‍

ആദ്യരാത്രി വിവാഹിതരാകാന്‍ ഒരുങ്ങുന്ന ഏതൊരു പുരുഷന്റേയും സ്ത്രീയുടേയും ചിന്തകളില്‍ പൊതുവായുണ്ടാകുന്ന ഒന്നാണ്. ഇതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നവരും ധാരാളം.

ആദ്യരാത്രിയെ ഭയത്തോടെയും പരിഭ്രമത്തോടെയും മറ്റും നേരിടുന്നവരുമുണ്ട്. ഇതിനായി സന്തോഷത്തൊടെയും ഉദ്വേഗത്തോടെയും കാത്തിരിയ്ക്കുന്നവരുമുണ്ട്.

ആദ്യരാത്രിയ്ക്ക് മുന്‍കൂട്ടി തയ്യാറാകാം. പരസ്പരം ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കുവാനും പരസ്പരം അറിയാനും ആദ്യരാത്രി എന്നും ഒാര്‍ത്തു വയ്ക്കാനുള്ള നല്ലൊരു അനുഭവമായും മാറ്റാനും ചില വഴികളെക്കുറിച്ചറിയൂ,

മസാജ്

ശരീരം റിലാക്‌സ് ചെയ്യുന്നതിനായി നേരത്തെ തന്നെ ഒരു മസാജ് ചെയ്യുന്നത് നന്നായിരിയ്ക്കും. ഇത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതുമാണ്.

വാക്‌സ്

ശരീരത്തില്‍ പൊതുവെ രോമങ്ങളുള്ള സ്ത്രീകളെങ്കില്‍ നേരത്തെ തന്നെ വാക്‌സ് ചെയ്യാവുന്നതാണ്.

സംസാരിയ്ക്കുക

ആദ്യരാത്രിയില്‍ പങ്കാളിയുമായി മനസു തുറന്നു സംസാരിയ്ക്കുക. പരസ്പരമുള്ള അടുപ്പത്തിന് ഇത് വളരെ പ്രധാനം.

സുഖകരമായ ലെവലില്‍

തന്റെ പങ്കാളിയുമായി സംസാരിച്ച് സുഖകരമായ ഒരു ലെവലില്‍ എത്തുക. ഇതിനു ശേഷം മാത്രം ശാരീരിക അടുപ്പത്തിനു ശ്രമിയ്ക്കുക.

അഭിനന്ദിയ്ക്കുന്നത്

പരസ്പരം അഭിനന്ദിയ്ക്കുന്നത് ഇരുവരുടേയും ആത്മവിശ്വാസം ഉയര്‍ത്തും.

അന്തരീക്ഷം

ആദ്യരാത്രിയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം മുന്‍കൂട്ടി തന്നെ തയ്യാറാക്കേണ്ടത് വളരെ അത്യാവശ്യം.

അനുകൂലമായ സാഹചര്യം

പരസ്പരം തമാശകള്‍ പറഞ്ഞ് ആദ്യരാത്രിയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാം.

അറേഞ്ച്ഡ് മാര്യേജെങ്കില്‍

അറേഞ്ച്ഡ് മാര്യേജെങ്കില്‍, അധികം അടുപ്പമില്ലാത്ത് പങ്കാളികളെങ്കില്‍ ആദ്യരാത്രിയില്‍ തന്ന ശാരീരിക ബന്ധത്തിന് ശ്രമിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

സെക്‌സിനെക്കുറിച്ച്

സെക്‌സിനെക്കുറിച്ച് പരസ്പരം തുറന്നു സംസാരിയ്ക്കുക. ഇത് ആദ്യരാത്രിയ്ക്ക് അനുകൂലമായ ഒരു ഘടകമാണ്.

Related Topics

Share this story