Times Kerala

ബന്ധങ്ങള്‍ ദൃഡമാക്കാം

 
ബന്ധങ്ങള്‍ ദൃഡമാക്കാം

ഒരു ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ കഴിയേണ്ടവരാണ് പങ്കാളികള്‍. ചില സുപ്രധാന കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ ദൃഡമായ ബന്ധങ്ങള്‍ പൊട്ടിമുളക്കൂ. അല്ലാത്തപക്ഷം വഴക്കും വക്കാണവും ഒടുവില്‍ അത് വിവാഹ മോചനത്തില്‍ വരെ ചെന്നത്തെുന്നു.

എനിയ്ക്കും ഒരു ചേച്ചിയുണ്ടായിരുന്നുവെങ്കില്‍….

വര്‍ഷങ്ങള്‍ സന്തോഷപ്രദമായി ജീവിക്കുന്നവര്‍ സ്വാഭാവികമായി സ്വായത്തമാക്കുന്നതാണ് ഈ അറിവുകളെങ്കിലും ജീവിതം തുടങ്ങുന്നവര്‍ അത് മനസിലാക്കുന്നത് നല്ലതാണ്. നല്ല ബന്ധത്തിന് സഹായകമാകുന്ന ഏഴ് കാര്യങ്ങളിതാ;

1. അനുകമ്പ അത്ഭുതങ്ങള്‍ സൃഷ്ടിക്കും

അനുകമ്പയും ദയയും അപൂര്‍വമാകുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ജീവിതം തിരക്കുപിടിച്ചതാകുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും നാം മറക്കാനും പൊറുക്കാനും വിസ്മരിക്കുന്നു. അനുകമ്പയുടെയും ദയയുടെയും ശക്തി പങ്കാളികള്‍ മനസിലാക്കിയേ മതിയാകൂ. ജീവിതത്തില്‍ അനുകമ്പയും ദയയും ഉള്ളവനാകാന്‍ തീരുമാനിച്ചാല്‍ നമുക്ക് അതിന്‍െറ ശക്തി മനസിലാക്കാം. ബന്ധങ്ങള്‍ ആരോഗ്യപ്രദവും ശക്തിയുള്ളതുമാക്കാന്‍ പറ്റിയ നിരവധി ഗുണങ്ങളാണ് അതിനുള്ളത്.

2. ചീത്ത ദിവസങ്ങള്‍ ആര്‍ക്കുമുണ്ടാകും

പങ്കാളിയുടെ മൂഡ് ഓഫ് താനുമായി ബന്ധപ്പെട്ടതാണെന്ന് ഒരിക്കലും കരുതരുത്. പ്രശ്നങ്ങളും സങ്കീര്‍ണ അവസ്ഥകളും മാനസിക സമ്മര്‍ദങ്ങളും ഇരുവര്‍ക്കും ഉണ്ടാകും. ഇത്തരം കാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക. പങ്കാളിയെ ശല്ല്യപ്പെടുത്താതെ അതിനെ ഒറ്റക്ക് അതിജയിക്കാന്‍ വിടുക.

3. ജനമധ്യത്തില്‍ വഴക്കിടാതിരിക്കുക

സുദൃഷമായ ബന്ധത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ബന്ധത്തിലെ അവിഭാജ്യഘടകമാണ് അതെന്ന് തന്നെ പറയാം. പക്ഷെ അഭിപ്രായ ഭിന്നതകള്‍ ഒരിക്കലും ജനമധ്യത്തില്‍ പ്രകടിപ്പിക്കാതിരിക്കുക. പൊതുജന മധ്യത്തില്‍ വഴക്കിടുന്നത് ഇരുവരുടെയും യശസ്സിനെയാകും ബാധിക്കുക. അഭിപ്രായ ഭിന്നതകള്‍ വീടുകളില്‍ തീര്‍ക്കുക.

4. ക്ഷമാശീലം പരമപ്രധാനം

പരസ്പരം ക്ഷമിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കും. ആരും പരിപൂര്‍ണരല്ളെന്ന വസ്തുത മനസിലാക്കുക. രണ്ട് പേര്‍ക്കും തെറ്റുകള്‍ പറ്റാമെന്ന വസ്തുത മനസിലാക്കുക. അഭിപ്രായ ഭിന്നതകളും മറ്റുമുണ്ടാകുമ്പോള്‍ മുന്‍കാലത്തെ തെറ്റുകളും പ്രശ്നങ്ങളും വിളിച്ചുപറയുന്നത് എരിതീയില്‍ എണ്ണയൊഴിക്കാനേ വഴിയൊരുക്കൂ. തെറ്റുകള്‍ ക്ഷമിച്ച് പരസ്പരം സ്നേഹിച്ച് ജീവിക്കുക.

5.ഒരുമിച്ച് തമാശകള്‍ പറഞ്ഞ് ചിരിക്കുക

നല്ല വികാരങ്ങള്‍, പ്രത്യേകിച്ച് ചിരിക്ക് ഹൃദയങ്ങളിലെ മുറിവുകള്‍ ഭേദമാക്കാനും ആളുകളെ ഒന്നിപ്പിക്കാനും കഴിവുണ്ട്. ഒരുമിച്ച് മനസ് തുറന്ന് തിരിച്ചാല്‍ മാനസിക സമ്മര്‍ദങ്ങളും ടെന്‍ഷനും ഒക്കെ പമ്പ കടക്കും. പരസ്പരം വഴക്കിട്ടിരിക്കുമ്പോള്‍ ഒരു തമാശ പറയൂ, ചിലപ്പോള്‍ പങ്കാളിയുടെ ദേഷ്യം അലിഞ്ഞില്ലാതാകുന്നത് കാണാം. വിദഗ്ധര്‍ പറയുന്നത് ചിരിക്കുന്ന സമയം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പ്രായമാകുന്നതിന്‍െറ വേഗത കുറക്കുമെന്നാണ്. എപ്പോഴും ഊര്‍ജസ്വലരാകാനും ശുഭാപ്തി വിശ്വാസമുള്ളവരാകാനും ചിരി സഹായിക്കുന്നു.

6. കൃത്യമായി ആശയവിനിമയം നടത്തുക

ഒരാള്‍ക്ക് മറ്റൊരാളുടെ മനസ് വായിക്കാനുള്ള കഴിവ് കുറവാണ് എന്ന കാര്യം ഓര്‍ക്കുക. തന്‍െറ മനസറിയാത്തയാളാണ് പങ്കാളിയെന്ന പരാതി മൂലം അസന്തുഷ്ടരായി കഴിയുന്ന നിരവധി പേരുണ്ട്. പരസ്പരം മനസ് വായിക്കാന്‍ നില്‍ക്കാതെ കൃത്യമായി ആശയ വിനിമയം നടത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. എന്താണ് തനിക്ക് വേണ്ടതെന്ന് ചുറ്റിവളച്ചുകളില്ലാതെ പറയുക. ഇതുവഴി ഒരുപാട് മാനസിക സംഘര്‍ഷവും സമയവും ലാഭിക്കാന്‍ കഴിയും.

7. പങ്കാളിക്കായുള്ള സമര്‍പ്പണം

പങ്കാളിക്കായി സ്വയം സമര്‍പ്പിക്കുന്നത് നിങ്ങളുടെ സ്നേഹത്തിന്‍െറ അടയാളമാണ്. ഇതുവഴി നിങ്ങള്‍ അവന്/ അവള്‍ക്ക് എത്ര പ്രിയപ്പെട്ടവരാണെന്ന് മനസിലാക്കാം. ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് നിങ്ങളുടെ സ്നേഹവും പ്രണയവും മനസിലാക്കി നല്‍കേണ്ടത്. സന്തോഷപ്രദവും നീണ്ടതുമായ ജീവിതത്തിന് ഇനിയും പല കാര്യങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് പരമ പ്രധാനം. ജീവിതത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ ഇവക്ക് സാഹചര്യത്തിനനുസരിച്ച മാറ്റമുണ്ടാവുകയും ചെയ്യും.a

Related Topics

Share this story