Times Kerala

വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ?

 
വിവാഹം നിങ്ങളെ മാറ്റുന്നതെങ്ങനെ?

വിവാഹം പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നു പറയാം. വിവാഹത്തോടെ ഒരാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരികയാണ് ചെയ്യുന്നത്. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.

വിവാഹം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ നല്ലതും ചീത്തയുമെല്ലാം പെടുന്നു. ഇത് വ്യക്തികളേയും പങ്കാളികളേയും അനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുമെന്നു മാത്രം.

വിവാഹശേഷം പല കാര്യങ്ങളിലും പൊതു അഭിപ്രായമാണ് നടപ്പാക്കേണ്ടി വരിക. സ്വന്തം ഇഷ്ടത്തിന് എപ്പോഴും മുന്‍ഗണന കൊടുക്കാന്‍ സാധിച്ചെന്നു വരില്ല.

വിവാഹത്തിനു ശേഷം പല കാര്യങ്ങളിലും മുന്‍ഗണന മാറും. വിവാഹത്തിനു മുന്‍പ് മുന്‍ഗണന കൊടുത്തിരുന്ന പല കാര്യങ്ങളും ലിസ്റ്റില്‍ പിന്‍തള്ളപ്പെടും.

സ്വന്തമായി ലഭിയ്ക്കുന്ന സമയം വിവാഹത്തോടെ കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കുടുംബത്തിനായിരിയ്ക്കും പലപ്പോഴും വിവാഹശേഷം പ്രാധാന്യം കൂടുക.

പണത്തിനുളള പ്രാധാന്യം വിവാഹശേഷം വര്‍ദ്ധിയ്ക്കും. പണത്തിന്റെ വില ശരിയായി മനസിലാക്കിത്തുടങ്ങും.

വിവാഹശേഷം സ്ത്രീകള്‍ക്ക് വീട്ടമ്മയെന്ന ഉത്തരവാദിത്വമുണ്ടാകും. ജോലിയുള്ള സ്ത്രീകളാണെങ്കിലും വീട്ടമ്മയെന്ന ഉത്തരവാദിത്വം പ്രാധാന്യമായിരിയ്ക്കും. ഇതുപോലെ പുരുഷന്മാര്‍ക്ക് കുടംബനാഥന്നെും. പുതിയ മേല്‍വിലാസമെന്നു വേണമെങ്കില്‍ പറയാം.

വിവാഹശേഷം പൊതുവെ സ്ത്രീകളുടെ പേരു മാറും. അതായത് ഭര്‍ത്താവിന്റെ പേരു കൂടി സ്വന്തം പേരിനോടൊപ്പം ചേര്‍ക്കും.

സോഷ്യല്‍ ലൈഫും പാര്‍ട്ടികളുമെല്ലാം വിവാഹശേഷം കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവാഹശേഷം സെക്‌സിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാടു തന്നെ മാറിയെന്നിരിയ്ക്കാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് സെക്‌സിനോട് താല്‍പര്യം തോന്നാം, ചിലപ്പോള്‍ താല്‍പര്യക്കുറവു തോന്നാം.

എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും വിവാഹം കഴിഞ്ഞാല്‍ സുഖമാണെങ്കിലും ദുഖമാണെങ്കിലുമെല്ലാം ഇതിനോട് പൊരുത്തപ്പെട്ടു ജീവിയ്ക്കാനാകും മിക്കവാറും പേര്‍ ശ്രമിയ്ക്കുക.

Related Topics

Share this story