Times Kerala

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍…

 
ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍…

ദേഷ്യം ഒരു ദുര്‍ഗുണമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും.

പല ദാമ്പത്യബന്ധങ്ങളിലും പലപ്പോഴും വില്ലനാകുന്നത് ഇത്തരം ദേഷ്യം തന്നെയാണ്. കാര്യമില്ലാതെയുള്ള ദേഷ്യവും നിയന്ത്രിയ്ക്കാനാകാത്ത ദേഷ്യവും പലപ്പോഴും കൂടുതല്‍ ദോഷം വരുത്തും.

ദമ്പതിമാരില്‍ ചിലപ്പോള്‍ പുരുഷന്മാരാകാം ദേഷ്യക്കാര്‍. ചിലപ്പോള്‍ നേരെ മറിച്ചും.

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍ ഭാര്യയ്ക്ക് ഇദ്ദേഹത്തിന്റെ ദേഷ്യം നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പ്രശ്‌നങ്ങളായിരിയ്ക്കും പലപ്പോഴും ദേഷ്യത്തിന് കാരണമാകുന്നത്. ഭര്‍ത്താവിന്റെ നല്ല സുഹൃത്താവുക. ഇത് പ്രശ്‌നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും സഹായിക്കും. ഇത് ദേഷ്യത്തെ കുറയക്കും.

ദേഷ്യം പിടിച്ചിരിയ്ക്കുന്ന ഭര്‍ത്താവിനെ ഒറ്റയ്ക്കു വിടുക. ദേഷ്യം ശമിയ്ക്കാനുളള സമയം നല്‍കുക.

പ്രശ്‌നങ്ങള്‍ വലിച്ചിഴയ്ക്കുന്ന, വലിച്ചു നീട്ടുന്ന ശീലം അവസാനിപ്പിയ്ക്കുക. ഇതായിരിയ്ക്കും പലപ്പോഴും ഭര്‍ത്താവിനെ കൂടുതല്‍ ദേഷ്യപ്പെടുത്തുന്നത്.

ഭര്‍ത്താവ് വല്ലതെ ദേഷ്യപ്പെട്ടിരിയ്ക്കുന്ന സമയത്ത് അദ്ദേഹവുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങരുത്. അനുയോജ്യമായ സമയം വളരെ പ്രധാനം.

ആവശ്യമില്ലാതെയുള്ള ദേഷ്യം കണ്ടഭാവം നടിയ്ക്കാതിരിയ്ക്കുകയാണ് മറ്റൊരു വഴി. അല്‍പം കഴിയുമ്പോള്‍ അദ്ദേഹം തനിയെ ശാന്തനായിക്കോളും.a

Related Topics

Share this story