Times Kerala

ബ്രി​ട്ട​നി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ര​ണ്ടു മലയാളികളും

 

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിം​ഗ് ഹാ​മി​ന​ടു​ത്തു​ള്ള മി​ൽ​ട്ട​ണ്‍ കെ​യി​ൻ​സി​ൽ ദേ​ശീ​യ പാ​ത​യാ​യ എം ​വ​ണ്‍ മോ​ട്ടോ​ർ വേ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ മ​ല​യാ​ളി​ക​ൾ. കോ​ട്ട​യം ചേ​ർ​പ്പു​ങ്ക​ൽ ക​ടൂ​ക്കു​ന്നേ​ൽ സി​റി​യ​ക് ജോ​സ​ഫ്(​ബെ​ന്നി-52), വി​പ്രോ​യി​ലെ എ​ൻ​ജി​നീ​യ​റാ​യ കോ​ട്ട​യം ചി​ങ്ങ​വ​നം ചാ​ന്ദാ​നി​ക്കാ​ട് ഇ​രു​ന്പ​പ്പു​ഴ സ്വ​ദേ​ശി ഋ​ഷി രാ​ജീ​വ്(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. നോ​ട്ടിം​ഗ്ഹാ​മി​ൽ പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ബെ​ന്നി സ്വ​ന്ത​മാ​യി മി​നി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു .

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഒ​ന്ന​ര​യോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ൽ​നി​ന്നു ല​ണ്ട​നു സ​മീ​പ​ത്തു​ള്ള വെ​ന്പ്ലി​യി​ലേ​ക്കു ത​ന്‍റെ മി​നി​ബ​സു​മാ​യി പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ബ​സി​ൽ പ​ത്തു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. മി​ൽ​ട്ട​ണ്‍ കെ​യി​ൻ​സി​ൽ ജം​ഗ്ഷ​നി​ൽ ര​ണ്ടു ട്ര​ക്കു​ക​ളു​മാ​യി ബ​സ് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​പ്രോ​യി​ലെ മ​റ്റ് മൂ​ന്ന് എ​ൻ​ജി​നീ​യ​ർ​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റു​ള്ള​വ​ർ. നാ​ലു​പേ​ർ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു ചി​കി​ൽ​സ​യി​ലാ​ണ്.

Related Topics

Share this story