Times Kerala

മൃതപ്രായനായ ആനയെ ഉല്‍സവത്തിനിറക്കി; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ശ്രീലങ്കയില്‍ നിന്നും

 
മൃതപ്രായനായ ആനയെ ഉല്‍സവത്തിനിറക്കി; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ശ്രീലങ്കയില്‍ നിന്നും

കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനചന്തം ഒരു ഐശ്വര്യം തന്നെയാണ്. അത് കേരളത്തില്‍ മാത്രമല്ല അങ്ങ് ശ്രീലങ്കയിലും. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടെ എഴുന്നള്ളിച്ച മൃതപ്രായനായ ആനയുടെ ചിത്രങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു.

പട്ടിണി കിടന്ന് അവശനായ ആനയെയാണ് പ്രത്യേക വേഷവിധാനങ്ങളോടെ പ്രദക്ഷിണത്തിന് എത്തിച്ചത്. തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ കിലോമീറ്ററുകളോളം ഉല്‍സവത്തിന് നടത്തിച്ചിരുന്നുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

രാത്രികളില്‍ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിക്കിരിയെ പങ്കെടുപ്പിച്ചിരുന്നു. ഭക്ഷണം പോലും യഥാസമയം നല്‍കാതെ വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെ തുടര്‍ച്ചയായി നടത്തിയതും തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

എന്നാല്‍ അധികൃതരുടെ വാദം ക്ഷേത്ര ഭാരവാഹികള്‍ തള്ളി. തിക്കിരിയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്.60 ആനകളെയാണ് പ്രദക്ഷിണത്തിനായി അണിനിരത്തിയിരുന്നത്.

Related Topics

Share this story