Times Kerala

റ​ഷ്യ​യി​ൽ 53 ഇ​ട​ങ്ങ​ളി​ൽ കാട്ടുതീ; കത്തി നശിച്ചത് 61,211 ഹെ​ക്ട​ർ സ്ഥ​ലം

 
റ​ഷ്യ​യി​ൽ 53 ഇ​ട​ങ്ങ​ളി​ൽ കാട്ടുതീ; കത്തി നശിച്ചത് 61,211 ഹെ​ക്ട​ർ സ്ഥ​ലം

മോ​സ്കോ: റ​ഷ്യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 24 മ​ണി​ക്കൂ​റി​നി​ടെ 53 ഇ​ട​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു. ഏ​രി​യ​ൽ ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ സ​ർ​വീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 53 ഇ​ട​ങ്ങ​ളി​ലാ​യി 61,211 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ സൈ​ബീ​രി​യ അ​ട​ക്ക​മു​ള്ള റ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​ഴി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് രാ​ജ്യ​ത്തൊ​ട്ടാ​കെ 6.7 മി​ല്യ​ൺ ഏ​ക്ക​ർ സ്ഥ​ല​മാ​ണ് തീ ​വി​ഴു​ങ്ങി​യ​ത്. റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യോ​മ​മാ​ർ​ഗം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വ​ലി​യ തോ​തി​ൽ ഫ​ലം ക​ണ്ടി​രു​ന്നി​ല്ല.

Related Topics

Share this story