Nature

കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; ആളപായമില്ല

കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു. കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽ ചാലിലാണ് അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തിയതായാണ് വിവരം.

കതാലിയ എന്ന് പേരുള്ള ഹോംങ്കോംഗ് കപ്പലാണ് വള്ളത്തിൽ ഇടിച്ചത്. വള്ളത്തിൽ ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. മത്സ്യത്തൊഴിലാളികളെ തീരത്തെത്തിക്കുന്നതിന് നേവിയുടെ സഹായം തേടിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.