Nature

ശശി തരൂരിന് അറസ്​റ്റ്​ വാറണ്ട്

കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു-പാകിസ്​താന്‍’ ആക്കുമെന്ന്​​ വിവാദ പ്രസ്​താവന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്​റ്റ്​ വാറണ്ട്​. മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയാണ്​​ ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.

ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച്‌​ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയില്‍ ഹര്‍ജി നല്‍കിയത്​. ആഗസ്​റ്റ്​​ 14ന് തരൂര്‍​ നേരിട്ട്​ ഹാജരാകണമെന്ന് ​കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു.

You might also like

Leave A Reply

Your email address will not be published.