Times Kerala

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്,ഏറ്റ്‌മുട്ടല്‍ തുടരുന്നു

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പൊലീസ് സേനാംഗം കൊല്ലപ്പെട്ടു. നാലു സി.ആര്‍.പി.എഫ് സൈനികരുള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു.ഒളിച്ചിരുന്ന തീവ്രവാദികള്‍ പുലര്‍ച്ചെ 4.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. മൂന്നു തീവ്രവാദികളാണ് സുരക്ഷാ ജീവനക്കാര്‍ നേരെ വെടിയുതിര്‍ത്തതെന്നാണ് സൂചന. തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് വെടിയുതിര്‍ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Related Topics

Share this story