Times Kerala

ഹാർവി”അമേരിക്കയിലേക്ക്; കനത്ത നാശം വിതയ്ക്കാൻ സാധ്യത

 

വാഷിംഗ്ടൺ: അമേരിക്കയിൽ “ഹാർവി’ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഗൾഫ് ഓഫ് മെക്സിക്കോ ദ്വീപിനെ തകർത്തെറിഞ്ഞ “ഹാർവി’ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് വിവരങ്ങൾ. 12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.കാറ്റിന്‍റെ വേഗം കുറഞ്ഞതിനുശേഷം ടെക്സസ് ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കരുതുന്നത്.

Related Topics

Share this story