chem

മ്യാ​ൻ​മ​റി​ൽ റോ​ഹി​ൻ​ക്യ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം; 89 പേ​ർ കൊ​ല്ല​പ്പെ​ട്ടു

മ്യാ​ൻ​മ​റി​ൽ പോ​ലീ​സ് ബോ​ർ​ഡ് പോ​സ്റ്റു​ക​ൾ​ക്കു നേ​ർ​ക്കു റോ​ഹി​ൻ​ക്യ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 89 പേ​ർ കൊ​ല്ല​പ്പെ​ട്ടു. റാ​ഖി​നി​ലെ റാ​ത്തെ​ഡോം​ഗി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 12 പേ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. 20 പോ​സ്റ്റു​ക​ൾ​ക്കു​നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 150ൽ ​അ​ധി​കം പേ​ർ ആ​ക്ര​മ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത​തെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​കാ​രി​ക​ൾ​ക്കു നേ​ർ​ക്ക് സൈ​ന്യം തി​രി​ച്ച​ടി​ച്ചു. തി​രി​ച്ച​ടി​യി​ൽ 59 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

You might also like

Comments are closed.