Times Kerala

തോക്കുധാരികള്‍ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം കവര്‍ന്നു

 

ബങ്ക: തോക്കുധാരികള്‍ എസ്ബിഐയില്‍നിന്ന് അഞ്ച് ലക്ഷം രൂപ കവര്‍ന്നു. ബിഹാറിലെ ബങ്ക ജില്ലയിലെ കോത്താരിയ ബസാര്‍ ശാഖയിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ ഏഴ് അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. പിന്നീട് കവര്‍ച്ചക്കാര്‍ കടന്നുകളയുകയും ചെയ്തു. ബാങ്ക് കോത്താരിയ പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയാണ് ബാങ്ക് സ്ഥിതിചെയ്യുന്നത്.

Related Topics

Share this story