chem

വ്യാജ സര്‍ട്ടിഫിക്കറ്റ്: ഏഴു മലയാളി നഴ്‌സുമാര്‍ സഊദിയില്‍ പിടിയില്‍

റിയാദ്: തൊഴില്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴു മലയാളി നഴ്‌സുമാര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ നാല് പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെയാണ് ക്രമിനല്‍ കുറ്റം ചുമത്തി പിടിച്ചത്.എന്നാല്‍  ആശുപത്രി ജോലികള്‍ക്ക് വിസകള്‍ ശരിയാക്കി നല്‍കുന്ന ഏജന്റുമാര്‍ നടത്തിയ ക്രമക്കേടാണ് നിരപരാധികളായ ഉദ്യോഗാര്‍ത്ഥികള്‍ പിടിക്കപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം.

ജോലിക്ക് കയറിയ ശേഷം ആറീജിയ മന്ത്രാലയം നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും ഉണ്ട്. ഇവര്‍ ജയിലിലായതായാണ് വിവരം. പിടിയിലായവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

You might also like

Comments are closed.