ദേരാ സച്ചാ സൗദ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കലാപം ഡല്‍ഹിയിലേക്കും വ്യാപിക്കുന്നു.12 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.പരിക്കേറ്റവര്‍ നൂറുകണക്കിനാണ്.അതേസമയം സ്ഥിതി നിയന്ത്രണ വിധേയമാനെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ച്കുലയിലയാണ് റാം റഹീം ഭക്തര്‍ വ്യാപക അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനുകള്‍ക്കും റെയില്‍വേ സ്റ്റേഷനിലും തീയിട്ടു. മാധ്യമങ്ങളുടെ വാഹനങ്ങള്‍ അക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്നാഥ്സിങ് ഹരിയാന പഞ്ചാബ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ഗുര്‍മീതിനെതിരായ കോടതി വിധിയെ തുടര്‍ന്ന് കോടതിയ്ക്ക് പുറത്ത് സൈന്യം ഫ്ളാഗ്മാര്‍ച്ച് നടത്തുകയും പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നും അനുയായികളെ നീക്കുകയും ചെയ്തിരുന്നു.
പഞ്ച്കുലയുടെ വിവിധ മേഖലകളില്‍ വൈദ്യൂത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിചേ്ഛദിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനായി പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ദേര സച്ച സൗദ പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
Comments are closed.