chem

നവാസ് ഷരീഫിന്റെ മകൾ മറിയം പണം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ടു മടങ്ങുമ്പോൾ മകൾ മറിയം നവാസിനെ (45) പണം തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ 7 വർഷത്തെ തടവുശിക്ഷയാണ് നവാസ് അനുഭവിക്കുന്നത്.പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് വൈസ് പ്രസിഡന്റായ മറിയം കശ്മീർ പ്രശ്നത്തിന്റെ പേരിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കഴിഞ്ഞ ദിവസം ശക്തമായി വിമർശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.