Nature

നാള നടത്താനിരുന്ന പി.എസ്‌.സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ (പി.എസ്.സി) വെള്ളി‍യാഴ്ച (09-08-2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി സർക്കാർ മാറ്റി. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റി വയ്ക്കുകയാണെന്ന് പി.എസ്‍‌.സി. അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച നടത്താനിരുന്ന ജയിൽ വകുപ്പിലേക്കുള്ള വെൽഫെയർ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ 124/2018) പരീക്ഷ ഈ മാസം 30ന് നടക്കുമെന്ന് അറിയിച്ചു. പരീക്ഷാ സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. മാറ്റിവച്ച മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

You might also like

Leave A Reply

Your email address will not be published.